തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം; തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്ക്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചു. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് നടന്നതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് നടന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

എയര്‍പോര്‍ട്ടിന്റെ ഇന്റര്‍നാഷ്ണല്‍ ടെര്‍മിനലിന്റെ നിര്‍മാണത്തിനായി സംസ്ഥാനം 23.57 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയിരുന്നു. സ്ഥലത്തിന്റെ വില എയര്‍പോര്‍ട്ടിന്റെ ഷെയറായി അനുവദിക്കുമെന്നാണ് അന്ന് പറഞ്ഞത്. ഈ ഉറപ്പ് ലംഘിക്കപ്പെട്ടു .

സംസ്ഥാനത്തിന്റെ പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് സ്ഥലം കണ്ടെത്തിയത്. ഈ സ്ഥലമാണ് എയര്‍ പോര്‍ട്ട് അതോറിറ്റിക്ക് കൈമാറിയത്. ഇതിന് സംസ്ഥാനം കേന്ദ്രത്തില്‍ നിന്നും പണം കൈപറ്റിയിരുന്നില്ലെന്ന് കേരള പ്രതിനിധികള്‍ നീതി ആയോഗിനെ അറിയിച്ചിരുന്നതുമാണ്. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണ്.

വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു . പുതിയ തീരുമാനവുമായി സഹകരിക്കാന്‍ ബുദ്ധമുട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ കേന്ദ്രത്തെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News