കൊവിഡ് വ്യാപനം; നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം തയ്യാര്‍

കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ്, ജെ. ഇ. ഇ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം തയാറായി. പരീക്ഷ എഴുതണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

ഉന്നത വിദ്യഭ്യാസത്തിനുള്ള യോഗ്യതപ്രവേശന പരീക്ഷയായ നീറ്റ്, ജെ ഇ ഇ എന്നിവ കോവിഡ് മാനദണ്ഡം പാലിച്ചു നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദേശിയ ടെസ്റ്റിങ് ഏജന്‍സി കര്‍ശന മാനദണ്ഡങ്ങള്‍ തയാറാക്കി.

രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി സെപ്റ്റംബര്‍ 1 മുതല്‍ 13 വരെ നടക്കുന്ന പരീക്ഷയില്‍ 25 ലക്ഷം പേരെങ്കിലും പങ്കെടുക്കും. എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധം. ശരീര പരിശോധന ഉണ്ടാകില്ലെങ്കിലും ശരീരോഷ്മാവ് പരിശോധന നടത്തും. ചൂട് കൂടിയെന്ന് കണ്ടെത്തിയാല്‍ പരീക്ഷ എഴുതാന്‍ പ്രതേക ഹാള്‍ അനുവദിക്കും.

അഡ്മിഷന്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവയ്ക്ക് പുറമെ മുഖാവരണം, കൈയുറ, സാനിറ്റയിസര്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ കൊണ്ട് പോകാം. 15 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ബാച്ചായി ഘട്ടം ഘട്ടമായി ആയി എല്ലാവരെയും പ്രവേശിപ്പിക്കും. സാമൂഹ്യ അകലം പാലിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് അനുവദിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News