കുവിയെന്ന നായ ഇനി അനാഥയല്ല #WatchVideo

പെട്ടിമുടിയില്‍ നിന്ന് ഒരു നായയുടെ കഥ കൈരളി ന്യൂസ് ഗുഡ് മോണിംഗ് കേരളം കഴിഞ്ഞ ദിവസം കാണിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ച ധനുഷ്‌ക എന്ന രണ്ടു വയസ്സുകാരിയുടെ ജഡം കിലോ മീറ്ററുകള്‍ നടന്ന് കണ്ടെത്തി കാവല്‍ നിന്ന കുവി എന്ന നായയുടെ കഥ, അതു കണ്ടവരരാരും മറക്കില്ല.

വളര്‍ന്ന വീട്ടിലെ എല്ലാവരും ദുരന്തത്തില്‍ മരിച്ചതോടെ ആരുമില്ലാതായ കുവിയെ ഏറ്റെടുക്കാന്‍ ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രെയ്‌നര്‍ അജിത് മാധവന്‍ എത്തിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here