നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി

വ്യാജ ചെക്ക് നല്‍കിയ കേസില്‍ നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം കോടതിയില്‍ കെട്ടി വച്ചെങ്കിലും കോടതി പിരിയുന്നത് വരെ കോടതിയില്‍ തടവ് ശിക്ഷ അനുഭവിക്കാന്‍ താരത്തിന് കോടതി നിര്‍ദ്ദേശം നല്‍കി.

തുക തിരിച്ച് നല്‍കാനുള്ള സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്ന് റിസബാവയ്ക്ക് എതിരെ എറണാകുളം നെഗോഷിബിള്‍ ഇന്‍സ്ട്രുമെന്റ് കോടതി ഇന്നലെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News