കോടതിയലക്ഷ്യത്തില്‍ മാപ്പ് പറയില്ല; പൗരന്റെ കര്‍ത്തവ്യമാണ് നിറവേറ്റിയതെന്ന് പ്രശാന്ത് ഭൂഷണ്‍

ദില്ലി: കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ദയക്കായി യാചിക്കില്ല. ആരുടേയും ഔദാര്യവും ആവശ്യമില്ല. കോടതി നല്‍കുന്ന ഏത് ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ടുവെന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, അത് ശിക്ഷയെ ഭയന്നല്ല. തന്നെ തെറ്റിദ്ധരിച്ചതിലാണ് സങ്കടമെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

അതേസമയം, എല്ലാത്തിനും ലക്ഷ്മണരേഖയുണ്ടെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ വാദങ്ങളോട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ മറുപടി. ലക്ഷ്മണരേഖ ലംഘിക്കരുത്. 24 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു കേസില്‍ ശിക്ഷ നല്‍കുന്നതെന്നും അരുണ്‍ മിശ്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News