പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി

സംസ്ഥാനത്തെ ട്രഷറികളില്‍ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി.
കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി.

സെപ്റ്റംബര്‍ മാസത്തെ കേരള സംസ്ഥാന പെന്‍ഷന്‍ വിതരണത്തിനാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്.

പെന്‍ഷന്‍കാര്‍ അവരവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെന്‍ഷന്‍ കൈപ്പറ്റാന്‍ ട്രഷറികളെ സമീപിക്കാം. നിശ്ചിത ദിവസങ്ങളില്‍ പെന്‍ഷന്‍ കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ട്രഷറികളില്‍ എത്താം.

ആഗസ്റ്റ് 20ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്കും. ഉച്ചക്ക് രണ്ടു മുതല്‍ നാലുവരെ ഒന്നില്‍ അവസാനിക്കുന്നവര്‍ക്ക്.

21 ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്പര്‍ മൂന്നില്‍ അവസാനിക്കുന്നവര്‍ക്ക്.

24ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ അവസാനിക്കുന്നവര്‍ക്ക്.

25ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്പര്‍ ഏഴില്‍ അവസാനിക്കുന്നവര്‍ക്ക്.

26ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്നവര്‍ക്കും. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്പര്‍ ഒന്‍പതില്‍ അവസാനിക്കുന്നവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും.

പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News