രാജ്യം ചുറ്റാനിറങ്ങിയ യുവാവിന്റെ വേറിട്ട അനുഭവങ്ങള്‍; മ്യൂസിക്ക് വീഡിയോ ശ്രദ്ധേയമാവുന്നു

കൊച്ചി: രാജ്യം ചുറ്റാനിറങ്ങിയ യുവാവിന്റെ വേറിട്ട അനുഭവങ്ങള്‍ ഒപ്പിയെടുത്ത മ്യൂസിക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു. ‘കൂള്‍ ബീഡി എറൗണ്ട് ഇന്ത്യ’ എന്ന മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്ത് ഒരു ദിവസത്തിനകം കണ്ടത് പതിനായിരങ്ങളാണ്.

മനസ്സ് ശാന്തമാക്കാന്‍ രാജ്യം ചുറ്റാനിറങ്ങിയ യുവാവ് കണ്ട കാഴ്ച്ചകളാണ് ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളും ആചാരങ്ങളും യാത്രയില്‍, അടുത്തറിയുന്ന ചെറുപ്പക്കാരന്റെ അനുഭവങ്ങള്‍ പാട്ടിന്റെ വരികളായി.

അഭിനേതാവും മോഡലുമായ റാഷിന്‍ഖാനാണ് പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്.റഫീക്ക് ഉമ്പാച്ചിയെഴുതി മിഹ്രാജ് ഖാലിദ് ഈണമിട്ട ഗാനം പാടിയത് യാസീന്‍ നിസാറാണ്. റഹീം വാവൂര്‍ നിര്‍മ്മിച്ച കൂള്‍ബീഡി എറൗണ്ട് ഇന്ത്യ ഫൈസല്‍ ഫസിലുദ്ദീനാണ് സംവിധാനം ചെയ്തത്.

പാട്ടിന്റെ ചിത്രീകരണത്തിനിടെ കാര്‍ഗിലില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അവിടെ കുടുങ്ങിയ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉടന്‍ നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത് നടന്‍ ടൊവിനോ തോമസിന്റെ സഹായത്തോടെയായിരുന്നു.താരത്തിന് പ്രത്യേക നന്ദിയറിയിച്ചാണ് മ്യൂസിക്ക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here