മുംബൈ ഐഐടിയിലെ ഗവേഷണത്തില്‍ മികവുമായി രണ്ടു മലയാളികള്‍

മുംബൈ: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഒന്നായ ഐ. ഐ. ടി മുംബൈ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന അവാര്‍ഡില്‍ ഇക്കുറി മലയാളി തിളക്കം. 2018-20 വര്‍ഷത്തേക്ക് പ്രഖ്യാപിച്ച എക്‌സലന്‍സ് ഇന്‍ പി എച്ച് ഡി അവാര്‍ഡിനാണ് രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ അര്‍ഹരായത്.

ഹ്യൂമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ കോഴിക്കോട് പേരാബ്രക്കടുത്തു പാലേരി സ്വദേശി രൂപേഷ് ഒ. ബി യും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി സൂരജ് പടിഞ്ഞാറ്റയിലുമാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

സമകാലീന കേരളത്തിലെ അമ്പലങ്ങളും അതുമായി ബന്ധപ്പെട്ട പൊതുമണ്ഡല രൂപീകരണവും സംബന്ധിച്ച ഗൗരവമേറിയ പഠനത്തിനാണ് രൂപേഷിന് അവാര്‍ഡ് ലഭിച്ചത്. നേരത്തെ ഈ വിഷയത്തില്‍ രൂപേഷ് എഴുതിയ പല പ്രബന്ധങ്ങളും ശ്രദ്ധേയമായിരുന്നു.

ഫ്‌ലൂയിഡ് മെക്കാനിക്‌സുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സൂരജിന്റെ പ്രബന്ധം. അമൃത വിശ്വ വിദ്യാപീഠത്തില്‍ നിന്നും ബിടെക്ക് പൂര്‍ത്തിയാക്കി ഐ. ഐ. ടി മുംബൈയില്‍ ഗവേഷണത്തിന് ചേര്‍ന്ന സൂരജ് നിലവില്‍ ഫ്രാന്‍സിലെ ഇക്കോളെ സെന്‍ട്രലെ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയാണ്. സൂരജ് മുംബൈയിലെ സജീവ സി. പി ഐ. എം പ്രവര്‍ത്തകന്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News