‘ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കട്ടെ’; കൈരളി ന്യൂസിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരം; കമ്മീഷന്‍ പറ്റിയവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം: മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: ലൈഫ് മിഷന്റെ മറവില്‍ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരന്‍ ഖാലിദ് മുഹമ്മദ് കമ്മീഷന്‍ കൈപ്പറ്റിയെന്ന കൈരളി ന്യൂസ് വെളിപ്പെടുത്തല്‍ തെറ്റെങ്കില്‍ കൊടുക്കട്ടെയെന്ന് നിയമമന്ത്രി എ കെ ബാലന്‍.

”ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് തെറ്റാണെങ്കില്‍ നിങ്ങള്‍ക്ക് കേസ് കൊടുക്കാം. അതിന് നിങ്ങള്‍ക്ക് ധൈര്യമുണ്ടോ. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും കമ്മീഷന്‍ പറ്റിയെങ്കില്‍ അതിന് ഉത്തരവാദി സര്‍ക്കാരല്ല. ഇതില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. ഇതിന് സര്‍ക്കാരിന്‍ലൈഫ് പദ്ധതിയുമായി ബന്ധമില്ല.”  ലൈഫ് മിഷന്റെ മറവില്‍ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരന്‍ ഖാലിദ് മുഹമ്മദ് കമ്മീഷന്‍ കൈപ്പറ്റിയെന്ന കൈരളി ന്യൂസ് വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News