തിരുവനന്തപുരം: കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നു വ്യക്തമായിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. കോണ്‍ഗ്രസ്സിന്റെ സമുന്നതനായ നേതാവും കായംകുളം നഗരസഭാ കൗണ്‍സിലറും ആയ കാവില്‍ നിസാം പോലീസ് പിടിയിലായി.രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതത്തിനു കാരണമെന്നു ഇതോടെ തെളിഞ്ഞിരിക്കുന്നു. കൊലപാതക രാഷ്ട്രീയം എന്ന് പറഞ്ഞു കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ട് തേടിയ കോണ്‍ഗ്രസ്സ് ജനങ്ങളോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
ആസൂത്രിതമായ രാഷ്ട്രീയ കൊലപാതമാണ് കായംകുളത്തു കോണ്‍ഗ്രസ്സ് നടപ്പിലാക്കിയത്. ‘രണ്ട് കുഞ്ഞുങ്ങളുണ്ട്, എന്നെ കൊല്ലരുത്’ എന്ന് കേണപേക്ഷിച്ചിട്ടും ദയ കാണിച്ചില്ല. ക്രൂരമായി കൊലപ്പെടുത്തി. കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് മടങ്ങി വരുന്നതിന് ഇടയിലാണ് സിയാദിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തു കൊല്ലപ്പെട്ടവരുടെ മതം പോലും ചൂണ്ടിക്കാട്ടി വര്‍ഗീയമായി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ യുഡിഎഫ് ജനങ്ങളോട് ഇനിയെങ്കിലും മാപ്പ് പറയാന്‍ തയാറാകണം. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കുറേ നാളായി കേരളത്തില്‍ നടക്കുന്നില്ല.
എന്നാല്‍ കോണ്‍ഗ്രസ്സ് ആയുധം താഴെ വയ്ക്കാന്‍ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുകയാണ് കായംകുളം സംഭവത്തിലൂടെ പുറത്തു വരുന്നത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണിത്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയിലാണ് ഈ ആസൂത്രിത രാഷ്ട്രീയ കൊലപാതകം നടന്നിരിക്കുന്നത്.
സംഭവത്തിന് പിന്നില്‍ നടന്ന ഗൂഢാലോചന അന്വഷണത്തില്‍ പുറത്തു വരണം. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്. ആയുധം താഴെവച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവും അണികളോട് പറയണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here