എവിടെയും സ്ഥാപിക്കാനാകുന്ന ആശുപത്രി സൗകര്യം; മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്

കൊവിഡ് കാലത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്. എവിടെയും സ്ഥാപിക്കാൻ സാധിക്കുന്ന ആശുപത്രി സൗകര്യമാണ് ശ്രീചിത്ര ഒരുക്കിയിരിക്കുന്നത്. രോഗികള്‍ കൂടുന്നതിന് അനുസരിച്ച് നിലവിലെ ആശുപത്രി സംവിധാനങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാനും ഇതിലൂടെ കഴിയും.

കൊവിഡ് 19 രോഗബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതിന് എവിടെയും അനായാസം സ്ഥാപിക്കാന്‍ കഴിയുന്ന ആശുപത്രികള്‍. രോഗികള്‍ കൂടുന്നതിനനുസരിച്ച് നിലവിലെ ആശുപത്രി സംവിധാനങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാനും ഇതിലൂടെ കഴിയും.

ഡോക്ടറുടെ മുറി, രോഗികളെ പാര്‍പ്പിക്കുന്നതിനുള്ള ഐസൊലേഷന്‍ മുറി, വാര്‍ഡ്, രണ്ട് കിടക്കകളോട് കൂടിയ ഐസിയു എന്നിവയാണ് മെഡിക്യാബിലുള്ളത്. ഇവയില്‍ നെഗറ്റീവ് പ്രഷന്‍ നിലനിര്‍ത്തിയിരിക്കുന്നു.

ദീര്‍ഘകാലം ഈടുനില്‍ക്കുന്ന അനായാസം എവിടെയും സ്ഥാപിക്കാന്‍ കഴിയുന്ന മെഡിക്യാബ് ആവശ്യകതയ്ക്ക് അനുസരിച്ച് രൂപപ്പെടുത്താന്‍ സാധിക്കും.

നാലുപേര്‍ ചേര്‍ന്ന് ഇത് എവിടെയും രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥാപിക്കാനാകും. പൊടിയും മറ്റും കടക്കാത്ത വിധത്തിലാണ് ഇതിന്‍റെ രൂപകല്‍പ്പനയും നിര്‍മ്മാണവും. വൈദ്യുത സംവിധാനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കനത്തമഴ പോലുള്ള മോശം കാലാവസ്ഥയെയും ഇതിന് അതിജീവിക്കാന്‍ കഴിയും. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയും ഐഐടി മദ്രാസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് ആയ മോഡുലസ് ഹൗസിംഗും സംയുക്തമായി പ്രാദേശിക തലത്തിലാണ് ഇൗ ആശുപത്രി സംവിധാനം വികസിപ്പിച്ചെടുത്തത്.

മെഡിക്യാബ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ശ്രീചിത്രയിലെ ശാസ്ത്രജ്ഞരായ സുഭാഷ് എന്‍ എന്‍, മുരളീധരന്‍ സി വി, മോഡുലസ് ഹൗസിംഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീറാം രവിചന്ദ്രന്‍ തുടങ്ങിയവരാണ്.

പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇതിനെ യഥാാര്‍ത്ഥ വലുപ്പത്തിന്‍റെ അഞ്ചിലൊന്നായി ചുരുക്കാന്‍ സാധിക്കും. മെഡിക്യാബിനെ അനായാസം സൂക്ഷിക്കാനും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News