വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി ജനകീയ പുണ്യ പദ്ധതി പുരോഗമിക്കുന്നു

വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്ന ജനകീയ പുണ്യ പദ്ധതി കൊല്ലം ജില്ലയിൽ പുരോഗമിക്കുന്നു. ഒടുവിൽ കരനാഗപ്പള്ളി സ്വദേശികളും ഭിന്നശേഷിക്കാരുമായ രവിക്കും തങ്കമണിക്കുമാണ് വീടു നിർമ്മിച്ചു നൽകിയത്.കെ.എൻ.ബാലഗോപാൽ താക്കോൽ കൈമാറി.

ചതിപ്പു സ്ഥലത്ത് ഇഴജന്തുക്കളുടെ ഭീക്ഷണിക്കു നടുവിൽ പൊളിഞ്ഞു വീഴാറായ കുടിലിൽ കഴിഞ്ഞ ഭിന്നശേഷിക്കാരായ ദമ്പതികൾക്കാണ് സിപിഐഎം കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് കൈമാറിയത്.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.ബാലഗോപാൽ വീടിന്റെ താക്കോൽ കൈമാറി.

ആരോടും പരാതി പറയാൻ പോലുമറിയാത്ത നിസ്സഹായരായ,പടനായർകുളങ്ങര വടക്ക്, ആക്കാകുന്നേൽ രവിക്കും,തങ്കമണിക്കും സിപിഐഎം പ്രവർത്തകരോട് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയുണ്ട്.

എ എം ആരിഫ് എം പി മുഖ്യാതിഥിയായി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി,ഏരിയാ സെക്രട്ടറി പി കെ ബാലചന്ദ്രൻ,നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ എം ശോഭന, ബി സജീവൻ, നഗരസഭാ കൗൺസിലർ ജി ശിവപ്രസാദ്, ജി സുനിൽ, കെ എസ് ഷറഫുദീൻ മുസലിയാർ, പ്രവീൺ മനയ്ക്കൽ, കോട്ടയിൽ രാജു, മുഹമ്മദ് റാഫി, ജെ ഹരിലാൽ, ആർ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News