സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്നു മുതൽ

സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്നു മുതൽ ആരംഭിക്കും. കൊവിഡ് ചട്ടങ്ങൾ പാലിച്ച് രാവിലെ പത്തു മുതൽ വൈകീട്ട് ആറുവരെയാണ് ഓണം ജില്ലാ ഫെയറുകൾ പ്രവർത്തിക്കുക.

ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും. താലൂക്ക് തല ഓണച്ചന്തകൾ 26 മുതൽ പ്രവർത്തിക്കും.

അരിയും വെളിച്ചെണ്ണയുമുള്‍പ്പെടെയുള്ള 13 ഇനം അവശ്യവസ്തുക്കള്‍ പൊതുവിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് സപ്ലൈകോ ജനങ്ങളിലേക്കെത്തിക്കുക .

21 മുതല്‍ 30 വരെ നടക്കുന്ന ജില്ലാ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News