പ്രൈം ടൈം പ്രേക്ഷകരുടെ എണ്ണത്തില്‍ കൈരളി ന്യൂസിന് മുന്നേറ്റം; എല്ലാ വിഭാഗം പ്രേക്ഷകരിലും കുതിപ്പ്; ഒരു വിഭാഗത്തിൽ മൂന്നാം സ്ഥാനം; നേട്ടം മറ്റ് മുന്‍നിര ചാനലുകളെ പിന്‍തള്ളി

ന്യൂസ് ചാനലുകളില്‍ പ്രൈം ടൈം പ്രേക്ഷകരുടെ എണ്ണത്തില്‍ കൈരളി ന്യൂസിന് മികച്ച മുന്നേറ്റം.

കൈരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍, ഡോക്ടര്‍ ലാല്‍ എന്നിവര്‍ നയിക്കുന്ന ന്യൂസ് ആന്‍ഡ് വ്യൂസ് പരിപാടിയാണ് കഴിഞ്ഞ ആഴ്ചകളിലെ പ്രേക്ഷക സ്വീകാര്യത മെച്ചപ്പെടുത്തി കുതിപ്പ് തുടരുന്നത്.

സ്വര്‍ണക്കള്ളക്കടത്തും, പ്രകൃതി ദുരന്തങ്ങളും, കരിപ്പൂര്‍ വിമാനാപകടം ഉള്‍പ്പെടെ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ് കൈരളി ന്യൂസ് ചര്‍ച്ചയ്‌ക്കെടുത്തത്.

മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതികള്‍ ഏറെ വിമര്‍ശനാത്മകമായി ചര്‍ച്ചചെയ്യപ്പെട്ട ഒരു കാലഘട്ടത്തില്‍ കൂടിയാണ് കൈരളി ന്യൂസ് ഈ മുന്നേറ്റം അടയാളപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്.

സ്വര്‍ണക്കള്ളക്കടത്തിലും പ്രകൃതി ദുരന്തങ്ങളിലുമെല്ലാം കേരളം പിന്നീട് ഏറ്റെടുത്ത് ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ പലതും ആദ്യം അവതരിപ്പിക്കപ്പെട്ടത് കൈരളി ന്യൂസിന്റെ ന്യൂസ് ആന്‍ഡ് വ്യൂസിലാണ്.

ബാര്‍ക് പുറത്തുവിട്ട ആഗസ്ത് 8 മുതല്‍ 14 വരെയുള്ള ആഴ്ചയിലെ കണക്കിലാണ് മറ്റ് മുന്‍നിര ചാനലുകളെ പിന്‍തള്ളി കൈരളി ന്യൂസിന്റെ മുന്നേറ്റം.

ബാര്‍ക് റേറ്റിംഗ് പ്രകാരം ഈ ആഴ്ചയില്‍ ന്യൂസ് ആന്‍ഡ് വ്യൂസ് പ്രേക്ഷക സ്വീകാര്യതയില്‍ 22 വയസിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ്.

മറ്റ് മുന്‍നിര വാര്‍ത്താ ചാനലുകളെ പിന്‍തള്ളിയാണ് കൈരളി ന്യൂസിന്‍റെ മുന്നേറ്റം. 0.92 ആണ് ഈ വിഭാഗത്തില്‍ കൈരളി ന്യൂസിന്‍റെ റേറ്റിംഗ്. 0.90 റേറ്റിംഗുമായി 24 ന്യൂസാണ് കൈരളി ന്യൂസിന് പിന്നില്‍. 1.45 റേറ്റിംഗുമായി ഏഷ്യാനെറ്റ് ന്യൂസും, മനോരമ ന്യൂസുമാണ് കൈരളി ന്യൂസിന് മുന്നിലുള്ളത്. ഒരു വിഭാഗത്തില്‍ മാതൃഭൂമി ന്യൂസിനെ പിന്തള്ളിയാണ് കെെര‍‍‍ളി ന്യൂസ് മൂന്നാം സ്ഥാനത്ത് എത്തിയത്.

15 വയസിന് താഴെയുള്ള കാഴ്ചക്കാരില്‍ (0.58), 15 വയസിന് മുകളിലുള്ളവരില്‍ (0.79), 22 വയസിന് മുകളിലുള്ള പുരുഷന്‍മാരുടെ കണക്കില്‍ (0.59) എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ റേറ്റിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News