കൊവിഡ് പരിശോധനയ്ക്ക് പുതിയ രീതി; വായില്‍ വെള്ളം നിറച്ചും‌ സ്രവം ശേഖരിക്കാമെന്ന് ഐസിഎംആര്‍

കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതി കണ്ടെത്തിയ എയിംസിന്‍റെ പരീക്ഷണം വിജയകരമെന്ന് ഐ.സി.എം.ആര്‍.

പുതിയ രീതി പ്രകാരം കൊവിഡ് പരിശോധനയ്ക്കായി വായില്‍ നിറച്ച വെള്ളം പരിശോധിച്ചാല്‍ മതിയാകും. ഇതിനായി ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. ദില്ലി എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതായാണ് ഐസിഎംആര്‍ വെളിപ്പെടുത്തിയത്.

പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയും. രോഗ ലക്ഷണങ്ങള്‍ ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നാണ് ഐസിഎംആറിന്‍റെ വിശദീകരണം. ത്രീവ ലക്ഷണങ്ങളുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍, ആന്‍റിജന്‍ പരിശോധന എന്നിവയാണ് അനുയോജ്യമെന്നും ഐസിഎംആര്‍ പറയുന്നു.

അതേസമയം രാജ്യത്ത് ആദ്യ ഘട്ടത്തിൽ 50 ലക്ഷം വാക്സിൻ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുൻനിര പ്രതിരോധ പ്രവർത്തകർ, സൈനികർ, ഗുരുതരാവസ്ഥയിൽ ഉള്ളവർ എന്നിവർക്കായിരിക്കും മുൻഗണന നല്‍കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഓക്സ്ഫോർഡ് വാക്സിൻ ആവും ആദ്യം വിതരണത്തിന് എത്തുക എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here