ഇരു വൃക്കകളും തകരാറിലായി യുവാവ്; സുമനസ്സുകളുടെ സഹായം തേടി കുടുംബം

ഏക ആശ്രയമായ യുവാവിന്റെ ഇരു വൃക്കകളും തകരാറിലായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇടക്കൊച്ചിയിലെ ഒരു കുടുംബം.

ബസ് ഡ്രൈവറായിരുന്ന ഇരുപത്തിയഞ്ച് വയസ് പ്രായമുള്ള ജോഷ് വിന്‍റെ ശസ്ത്രക്രിയയ്ക്കും ചികിത്സ ചെലവിനുമായി 25 ലക്ഷത്തിലധികം രൂപ ആവശ്യമാണ്. ഭാരിച്ച ഈ തുക കണ്ടെത്താൻ സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയുണ്ട് ഈ കുടുംബത്തിന്.

അച്ഛൻ അമ്മ സഹോദരി ഭാര്യ എന്നിവരടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് ബസ് ഡ്രൈവറായിരുന്ന ജോഷ്‌വിൻ. ഇരുപത്തിയഞ്ചുകാരനായ ജോഷ് വിന് അസുഖം കൂടി ബാധിച്ചതോടെ വലിയൊരു കടക്കെണിയിലാണ് കുടുംബം എത്തി നിൽക്കുന്നത്.

കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന സ്വത്തുക്കൾ എല്ലാം ഇതിനോടകം തന്നെ ജോഷ് വിൻറെ ചികിത്സയ്ക്കായി വിൽക്കേണ്ടി വന്നു. രോഗം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയതോടെ ഇനി വൃക്ക മാറ്റി വെച്ചാൽ മാത്രമേ ഇടക്കൊച്ചി സ്വദേശിയായ ജോഷ്വിന്റെ ജീവൻ പോലും രക്ഷിക്കാൻ കഴിയൂ.

മൂന്നു വര്ഷം മുൻപാണ് ജോഷ് വിൻ വിവാഹിതനായത്. വൃക്ക മാറ്റി വയ്ക്കുന്നതിനും തുടർ ചികിത്സയ്ക്കുമായി ഇരുപത്തിയഞ്ചു ലക്ഷം രൂപയോളം ഈ നിർധന കുടുംബത്തിന് കണ്ടെത്തേണ്ടതുണ്ട്.

ജീവിതം ആരംഭിച്ച ഈ ഘട്ടത്തിൽ തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സഹായവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയുണ്ട് ഭാര്യ നിബ്ബിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News