ഗര്‍ഭിണിയായ യുവതിയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ കോടംതുരുത്ത് വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി.

പെരിങ്ങോട്ട് നികർത്തിൽ വിനോദിൻ്റെ ഭാര്യ രജിത (30) മകൻ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത 5 മാസം ഗര്‍ഭിണിയായിരുന്നു.

രജിതയുടെ മൃതദേഹം ഫാനിൽ കെട്ടി തൂങ്ങിയ നിലയിലും വൈഷ്ണവിൻ്റെ മൃതദേഹം കട്ടിലിൻ്റെ കാലിൽ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

ഭര്‍ത്താവ് വിനോദ് ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. രാവിലെ ഭര്‍തൃമാതാവും പിതാവും വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

കടബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നും മകന്‍ തനിച്ചായാല്‍ അവനെ ആരും നോക്കില്ലെന്നും അതിനാല്‍ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News