കൊവിഡ് പതിവ് മുടക്കി; എല്ലാ പ്രതിസന്ധികളും അവസാനിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചിക്കാരായ വൃദ്ധദമ്പതികൾ

ചായക്കട നടത്തി ലഭിച്ച വരുമാനം കൊണ്ട് ലോകം ചുറ്റുന്ന കൊച്ചിക്കാരായ വൃദ്ധദമ്പതികൾ മലയാളികൾക്ക് സുപരിചിതമാണ്. ഈജിപ്ത്, ന്യൂസ്ലാൻഡ്‌, ഓസ്ട്രേലിയ തുടങ്ങി 25ൽ പരം രാജ്യങ്ങളാണ് 11 വർഷം കൊണ്ട് ഇവർ കണ്ടത്.

എന്നാൽ പതിവില്ലാത്ത ഒരു ദുഖത്തിലാണ് ഇക്കുറി ഇരുവരും. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം ഈ വർഷം യാത്രകളൊന്നും നടക്കാത്തതാണ് ദുഖത്തിന് കാരണം.

എന്നിരുന്നാലും വൈകാതെ എല്ലാ പ്രതിസന്ധികളും അവസാനിക്കുമെന്ന പ്രതിക്ഷയിൽത്തന്നെയാണ് ഇരുവരും.

\

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here