മത്തായിയുടെ മരണം സിബിഐ അന്വേഷിക്കും; അന്വേഷണത്തെ സ്വാഗതം ചെയ്ത് കുടുംബം

തിരുവനന്തപുരം: പത്തനംതിട്ടയിലെ മത്തായിയുടെ മരണം സിബിഐ അന്വേഷിക്കും. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് സിബിഐ അന്വേഷണം ശുപാര്‍ശ അയച്ചു.

വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ അടുത്തദിവസം വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മത്തായിയുടെ കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here