1. 170 കോടി വാര്‍ഷികലാഭമുണ്ടായിട്ടും തിരുവനന്തപുരം വിമാനത്താവളത്തെ അദാനിക്ക് വില്‍ക്കുന്നതിന് പിന്നില്‍ കോടികളുടെ അഴിമതി ഇടപാടില്ലേ?
2. വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലുമുള്ള പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും ഭാവി വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്ന കേരള സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ ലേല നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോയത് എന്തുകൊണ്ടാണ്?
3. സര്‍ക്കാര്‍ ഭൂമി നിലനില്‍ക്കുന്ന വിമാനത്താവളമായിട്ടും ലേലത്തില്‍ ഹയസ്റ്റ് ബിഡ്ഡറിന്റെ ലേലത്തുകയെ മാച്ച് ചെയ്യുന്നതിനുള്ള റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ സംസ്ഥാന സര്‍ക്കാറിന്റെ എസ്.പി.വിക്ക് (ടുലരശമഹ ജൗൃുീലെ ഢലവശരഹല) നല്‍കണമെന്ന ന്യായമായ ആവശ്യം എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല?
4. അദാനി ഗ്രൂപ്പിന് ലഭിക്കാന്‍ വേണ്ടിയല്ലേ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ ഗ.ട.ക.ഉ.ഇയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ടിയാല്‍ എന്ന പ്രത്യേക കമ്പനിക്ക് നല്‍കാതിരുന്നത്?
5. വിമാനത്താവള നടത്തിപ്പില്‍ എന്ത് മുന്‍കാല പരിചയമാണ് അദാനി എന്റ്റര്പ്രൈസസിനുള്ളത് ഉള്ളത്?
6. സംസ്ഥാന സര്‍ക്കാറും ഗ.ട.ക.ഉ.ഇയും കോടതിയില്‍ റിട്ട് ഫയല്‍ ചെയ്ത സാഹചര്യത്തില്‍ കോടതി വിധിക്ക് വിധേയമായിട്ടേ ഇതില്‍ തീരുമാനമെടുക്കൂ എന്ന് വ്യോമയാന വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതിന് വിരുദ്ധമായ നിലപാട് ഇപ്പോള്‍ എന്തുകൊണ്ട് കൈക്കൊണ്ടു?
7. ഡല്‍ഹി വിമാനത്താവളം 112 കോടി രൂപ നഷ്ടത്തിലാണെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നല്ലോ. അപ്പോള്‍ സ്വകാര്യ വിമാനത്താവളങ്ങളെല്ലാം വലിയ കുതിപ്പിലാണെന്ന നിങ്ങളുടെ പ്രചാരണം തെറ്റല്ലേ?
8. സ്വകാര്യ വിമാനത്താവളങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരബാദ്, ബാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറയുന്നത് ചൂണ്ടിക്കാട്ടി വിമാന നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ വിമാനത്താവളമായാല്‍ ഈ നിലപാടല്ലേ ഭാവിയില്‍ തിരുവനന്തപുരത്തും ഉണ്ടാവുക?
9. 2018ല്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്ക്കരിച്ചാല് സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടി കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട വി. മുരളീധരന്റെ ഇപ്പോഴത്തെ പൊടുന്നനെയുള്ള നിലപാട് മാറ്റത്തിന് പിന്നിലെന്താണ്?
10. 2019 ജനുവരി 30ന് ഡൊമസ്റ്റിക് ടെര്‍മിനലില്‍ വെച്ച് തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണത്തിന് എതിരെ ജീവനക്കാര്‍ നടത്തിയ പ്രതിഷേധം സമ്മേളനം ഉദ്ഘാടനം ചെയ്തത് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ കളം മാറി ചവിട്ടുന്നത് എന്തുകൊണ്ടാണ്?
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here