ഏഴ് ഡോക്ടര്‍മാരുള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് കൊറോണ; ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു

പാലക്കാട് ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു. ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് അണുവിമുക്തമാക്കാന്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചത്.

നേരത്തെ ഐ.പി വിഭാഗം ഒഴികെയുള്ളവ പ്രവര്‍ത്തിച്ചിരുന്നു, എന്നാല്‍ കൂടുതല്‍ ജീവനക്കാരില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആശുപത്രി മുഴുവനായും അടച്ചത്.

അണു നശീകരണ പ്രവര്‍തനങ്ങള്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആശുപത്രി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News