കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം സിപിഐ എം പ്രവര്‍ത്തകരും സജീവമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വീടുകള്‍ അണുവിമുക്തമാക്കുന്നത് പ്രധാന കാര്യമായി ഏറ്റെടുക്കണം.
പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളുമായ 45 വയസിന് താഴെ പ്രായമുള്ള എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്നും കോടിയേരി വ്യക്തമാക്കി. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം കീഴഘടകങ്ങള്ക്ക് നല്‍കും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം
ആഗസ്റ്റ് 23 ന് നടക്കുന്ന പ്രക്ഷോഭത്തില്‍ 25 ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വിലയിരുത്തി. ഓരോ വീടും സമരകേന്ദ്രമായി മാറുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് വിലയിരുത്തിയെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here