കൈരളിക്ക് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അവകാശമുണ്ട്; ഏഷ്യാനെറ്റ് നല്‍കുന്ന വാര്‍ത്തകള്‍ അമിത് ഷായുടെയും മോദിയുടെയും അനുവാദം വാങ്ങിയല്ലല്ലോ നല്‍കാറെന്നും കോടിയേരി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൈരളി ന്യൂസ് പുറത്തുവിട്ട വാര്‍ത്ത അവരുടെ സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന വാര്‍ത്തകളാണ് അതിന് കൈരളിക്ക് അവകാശമുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൈരളി ടിവിയില്‍ വാര്‍ത്ത കൊടുക്കാന്‍ ജോണ്‍ ബ്രിട്ടാസിന് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. ഏഷ്യാനെറ്റില്‍ വാര്‍ത്ത കൊടുക്കുന്നതിന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്‍ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാറുണ്ടോയെന്നും കോടിയേരി ചോദിച്ചു.

കോടിയേരി ബാലകൃണന്‍റെ വാക്കുകളിലേക്ക്

ഏഷ്യാനെറ്റ് ചാനലിനകത്ത് പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരനാണ് ഏഷ്യാനെറ്റ് കൊടുക്കുന്ന എല്ലാ വാര്‍ത്തയും രാജീവ് ചന്ദ്രശേഖരന്‍ ബിജെപിയായതുകൊണ്ട് ബിജെപിയുടെ പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടെയും അംഗീകാരം വാങ്ങിയിട്ടാണോ ഏഷ്യാനെറ്റ് ചാനല്‍ അവരുടെ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ചാനലിന് സ്വതന്ത്രമായി വാര്‍ത്തകൊടുക്കാന്‍ അവകാശമുണ്ട് അതിന്റെ ചെയര്‍മാന്‍ ബിജെപിയായതുകൊണ്ട് പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങണമെന്ന് ഞങ്ങളാരും പറയുന്നില്ലല്ലോ. അതുകൊണ്ട് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ ബ്രിട്ടാസിനും കൊരളിക്കും അവകാശമുണ്ട്.

അദ്ദേഹത്തിന് കിട്ടിയ വിവരങ്ങള്‍ വച്ച് അദ്ദേഹം പറഞ്ഞു ആ വിവരങ്ങളെല്ലാം അന്വേഷണ സംഘം പരിശോധിക്കട്ടെ എല്ലാവരുടെ കൈവശമുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് നല്‍കുക അന്വേഷണ ഏജന്‍സി ബന്ധപ്പെട്ട ആളുകളെയെല്ലാം പുറത്തുകൊണ്ടുവരട്ടെ അവരെ നിയമത്തിന് മുന്നിലെത്തിക്കട്ടെ അങ്ങനെ ഏത് തരം അന്വേഷണം വേണമെങ്കിലും നടത്താം. സംസ്ഥാന സര്‍ക്കാറിന് ഇതിന് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്താന്‍ കഴിയുമെങ്കില്‍ സംസ്ഥാന സര്‍ക്കാരും അന്വേഷിക്കണം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News