കവിയൂര്‍ കിളിരൂര്‍ കേസുകളില്‍ സിബിഐയുടെ കണ്ടെത്തല്‍ മാധ്യമ വോട്ടയാടലുകളുടെ മുഖത്തേറ്റ അടി; വിഐപി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാനുള്ള മാന്യത മാധ്യമങ്ങള്‍ കാട്ടണം: പികെ ശ്രീമതി

കിളിരൂർ കേസിലെ വി ഐ പി നുണകളുടെ പേരിൽ 15 വർഷത്തോളം അനുഭവിക്കേണ്ടി വന്നത് സഹിക്കാവുന്നതിലും അപ്പുറമുള്ള മനോവേദനയെന്ന് പി കെ ശ്രീമതി ടീച്ചർ.

മനുഷ്യത്വമില്ലാത്ത വേട്ടയാടലാണ് മാധ്യമങ്ങൾ നടത്തിയത്.വാർത്തകൾ കണ്ട് പ്രായമായ അച്ഛൻ കരയുന്നത് വരെ കാണേണ്ടി വന്നു.

വി ഐ പി ബന്ധമില്ലെന്ന് സി ബി ഐ വ്യക്തമാക്കിയതോടെ സത്യം പുറത്തു വന്നെങ്കിലും വേട്ടയാടിയ മധ്യമങ്ങൾ ക്ഷമാപണം നടത്തും എന്ന പ്രതീക്ഷയില്ല. ഇനിയെങ്കിലും മാധ്യമങ്ങൾ ആരെയും ഇതുപോലെ തേജോവധം ചെയ്യരുതെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here