സുഭിക്ഷ കേരളം പദ്ധതിയുമായി കൈകോർത്ത് പുത്തൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ

സുഭിക്ഷ കേരളം പദ്ധതിയുമായി കൈകോർത്ത് പാലക്കാട് കുമരം പുത്തൂരിലെ ഡിവൈഎഫ് ഐ പ്രവർത്തകർ. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വെള്ളപ്പാടത്ത് മത്സ്യ കൃഷിക്ക് തുടക്കം കുറിച്ചു.

കൊവിഡ് പ്രതിസന്ധിയുടെ നാളുകളിൽ നേരിട്ടേക്കാവുന്ന ഭക്ഷ്യ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവജനങ്ങൾ കാർഷിക രംഗത്ത് ചുവടുറപ്പിക്കുകയാണ്.

ഡിവൈഎഫ് ഐ കുമരം പുത്തൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 70 സെൻ്റ് കുളത്തിലാണ് മത്സ്യ കൃഷി ആരംഭിച്ചത്. വേങ്ങച്ചുവട്ടിൽ ബാബുവാണ് കൃഷിക്കായി കുളം വിട്ടു നൽകിയത്. ആദ്യഘട്ടത്തിൽ 1000 തിലാപ്പിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. PK ശശി MLA ഉദ്ഘാടനം ചെയ്തു.

DYFI ബ്ലോക്ക്‌ പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം സി പി ഐ എം ഏരിയ കമ്മറ്റി അംഗങ്ങളായ A കുമാരൻ, G സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here