പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; കേസെടുത്തു

പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ് ശിവരാജനെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്. കൊല്ലങ്കോട് പോലീസ് കേസെടുത്തു.

യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയായ മുതലമട അംബേദ്കർ കോളനിയിലെ എസ് ശിവരാജൻ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് കാണിച്ചാണ് വീട്ടമ്മ കൊല്ലങ്കോട് പോലീസിൽ പരാതി നൽകിയത്.

നഗ്നചിത്രം ബലമായി പകർത്തിയ ശേഷം അതുപയോഗിച്ച് ഭീഷണിപ്പെടുത്തി വീട്ടിൽ വരുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഭർത്താവിനെയും മക്കളെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ശിവരാജൻ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭയന്നാണ് വിവരം പുറത്ത് പറയാതിരുന്നത്. നിരന്തരമായ പീഢനം സഹിക്കാതെയാണ് പരാതി നൽകുന്നതെന്നും ജീവന് ഭീഷണിയുണ്ടെന്നും വീട്ടമ്മ പറയുന്നു

യുവതിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൊല്ലങ്കോട് പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. ശിവരാജനെതിരെ സമാന രീതിയിലുള്ള പരാതികൾ നേരത്തെയും ഉയർന്നിരുന്നു.

അതേ സമയം ശിവരാജനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കോൺഗ്രസ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെടൽ നടത്തിയതായി ആരോപണമുയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here