രാജ്യത്ത്‌ 3‌ ദിവസത്തിനുള്ളിൽ രണ്ടു ലക്ഷത്തിലേറെ പുതിയ രോഗികള്‍; മൂവായിരത്തിലേറെ മരണം

രാജ്യത്ത്‌ മൂന്ന്‌ ദിവസത്തിനുള്ളിൽ രണ്ടു ലക്ഷത്തിലേറെ കൊവിഡ്‌ ബാധിതരും മൂവായിരത്തിലേറെ മരണവും. ഞായർ, തിങ്കൾ ദിവസങ്ങളിൽ കുറവുണ്ടായെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വർധിച്ചു.

എഴുപതിനായിരത്തിനടുത്ത്‌ രോഗികളാണ്‌ ബുധൻ, വ്യാഴം ദിവസങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. പ്രതിദിന മരണം ആയിരത്തിനടുത്തും.

ഞായറാഴ്‌ച 58,096ഉം തിങ്കളാഴ്‌ച 54,218ഉം രോഗികളായിരുന്നു‌. രോഗികൾ കുറയുന്നതിന്റെ സൂചനയാണ് ഇതെന്ന്‌ ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടിരുന്നു.

എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ 64,531, 69,657, 68,898 എന്നിങ്ങനെ വർധിച്ചു. ഈ ദിവസങ്ങളിൽ മരണം 1099, 979, 983 എന്നിങ്ങനെ. ആഗസ്‌ത്‌ ആദ്യവാരംമുതൽ ലോകത്ത്‌ ഏറ്റവും കൂടുതൽ രോഗികൾ ഇന്ത്യയിലാണ്‌.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 68,898 രോഗികളും 983 മരണവും ഉണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 62,282 പേർ രോഗമുക്തരായി.

ആകെ രോഗമുക്തർ 21.59 ലക്ഷം. 6.92 ലക്ഷം പേരാണ്‌ ചികിത്സയിലുള്ളത്‌. 24 മണിക്കൂറിൽ 8.06 ലക്ഷം പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു. ആകെ പരിശോധന 3.34 കോടിയിലേറെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News