കൊവിഡ് പ്രതിരോധത്തിനിടയില്‍ കേരളത്തിന് ഇത് അതിജീവനത്തിന്‍റെ ഓണം

ഇത്തവണത്തെ ഓണം അതിജീവനത്തിന്‍റേതാണ്. കൊവിഡ് പ്രതിരോധത്തിനിടയിലും നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി നല്‍കുന്നത്.

അതിജീവനത്തിന്‍റെ ഈ ഓണ നാളുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ ഏതെല്ലാമെന്ന് നമുക്കൊന്ന് നോക്കാം.

സമൃദ്ധിയുടെ ഓര്‍മ്മകള്‍ തുളുമ്പുന്ന ഒരോണക്കാലം കൂടി വരുകയാണ്. ഓണമാഘോഷിക്കാനൊരുങ്ങുന്ന മലയാളിക്കുമുന്നില്‍ ഏറ്റവും വലിയ വെല്ലു വിളിയാണ് ലോകമാകെ കീ‍ഴടക്കിയ വൈറസ് കൂട്ടം. ഈ കെട്ടകാലത്ത് വരുന്ന ഓണനാളുകള്‍ക്ക് നിറം പകരുകയാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍.

മുന്‍കൂറായി അനുവദിച്ച ക്ഷമ പെന്‍ഷനുകള്‍, പൊതുവിതരണ സംവിധാനം വ‍ഴി നല്‍കുന്ന ഓണക്കിറ്റുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കനുവദിച്ച ബോണസുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്.

ഓണത്തിനു മുന്‍പേ പൂര്‍ത്തിയാക്കിയാക്കിയ സൂമൂഹിക പെന്‍ഷന്‍ വിതരണം പുഞ്ചിരി പരത്തിയത് 42 ലക്ഷത്തില്‍ പരം മുഖങ്ങളിലാണ്. രണ്ടായിരത്തില്‍ പരം കോടിയാണ് ഇതിനുവേണ്ടി സര്‍ക്കാര്‍ ചിലവിട്ടത്. ഒണത്തിന് മലയാളിക്കൊ‍ഴിച്ചു കൂടാന്‍ പറ്റാത്തതാണ് ഓണ സദ്യ.

മലയാളിയുടെ ഒണസദ്യയെ സമ്പന്നമാക്കുകയാണ് പൊതുവിതരണ സംവിധാനങ്ങള്‍ വ‍ഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഒണക്കിറ്റുകള്‍.

88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഇക്കുറി ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 11 ഇനം പലവ്യഞ്ജനങ്ങളാണ് വിതരണം ചെയ്യുക. അഞ്ഞൂറ് രൂപയോളം വിലയുള്ള പലവ്യഞ്ജനങ്ങളായിരിക്കും കിറ്റിൽ ഉണ്ടാവുക.

കൊവിഡ് കാലത്തും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കുന്ന ബോണസുകള്‍ക്കും മറ്റാനുകൂല്യങ്ങളിലും മാറ്റമില്ല. ഇക്കുറി അടുത്തമാസത്തെ ശമ്പളം ഓണത്തിനു മന്‍പുതന്നെ ജീവനക്കാര്‍ക്ക് ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here