ചന്ദനത്തടി മോഷണം പുറത്തു പറഞ്ഞു; മറയൂരിൽ യുവതിയെ വെടിവച്ചു കൊന്നു

ഇടുക്കി മറയൂർ പാണപ്പെട്ടി കുടിയിൽ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചന്ദ്രികയുടെ സഹോദരിയുടെ മകന്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തു പറഞ്ഞതാണു പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നൽകിയെന്ന സംശയത്തിലാണ് പ്രതികൾ ഇവരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും സഹോദരിയുടെ മകൻ നാടൻതോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News