സ്വര്‍ണക്കടത്ത് കേസ്; 4 പ്രതികള്‍ യുഎഇയിലെന്ന് എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എൻ ഐ എ.

നാല് പ്രതികൾ യു എ ഇ യിൽ നിന്നും സ്വര്‍ണം കടത്താന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് എന്ന് എൻ ഐ എ വ്യക്തമാക്കിയിരിക്കുന്നത്.

റാബിൻസ് , സിദ്ദിഖുൽ അക്ബർ, അഹമ്മദ് കുട്ടി എന്നിവരാണ് യു എ ഇ യിൽ നിന്നുള്ള പ്രതികള്‍ എന്നാണ് സൂചന. മൂന്നാം പ്രതി ഫൈസൽ ഫരീദും യു എ ഇ യിൽ ആണുള്ളത്. ഇവർക്കായി ബ്ലൂ കോർണർ നോട്ടീസ്
പുറപ്പെടുവിക്കും.

അതേസമയം യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും യു എ ഇ കോൺസലേറ്റ് പ്രതിനിധിയുടെയും കേസിലം മറ്റ് ഉന്നത വ്യക്തികളുടെയും പങ്ക് ഇന്ത്യയിലും വിദേശത്തും അന്വേഷിക്കുന്നുണ്ടെന്ന് എൻഐഎ വ്യക്തമാക്കി. ർ

കേസിലെ പ്രതികളെ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും ചോദ്യം ചെയ്യണ്ടി വരുമെന്നും എൻഐഎ കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here