ഡോക്ടർക്കും രോഗിക്കും കൊവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ 21-ാം വാർഡ് അടച്ചു; രോഗികളും കൂട്ടിരിപ്പുകാരും നിരീക്ഷണത്തിൽ

ഡോക്ടർക്കും രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ 21 ആം വാർഡ് അടച്ചു. രോഗികളും കൂട്ടുരിപ്പുകാരും നിരീക്ഷണത്തിൽ.

രോഗ വാപനത്തെ തുടർന്ന് വെള്ളയിൽ വാർഡ് ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാകളക്ടർ ഉത്തരവിറക്കി.

ഡോക്ടർക്കും രോഗിക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ത്രത്തിലെ 21 ആം വാർഡ് അടച്ചത്. ഇവിടെ ചികിത്സയിൽ കഴിഞ്ഞവരേയും കൂട്ടുരിപ്പുകാരേയും നിരീക്ഷണത്തിലാക്കി.

കൊവിഡ് പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 13 ആരോഗ്യ പ്രവർത്തകരോടും നിരീക്ഷണത്തിൽ പോവാൻ നിർദേശിച്ചു. 31 പേരാണ് ആകെ സമ്പർക്കപ്പട്ടികയിലുള്ളത്.

രോഗ വാപനത്തെ തുടർന്ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വെള്ളയിൽ വാർഡ് ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാകളക്ടർ ഉത്തരവിറക്കി.

വാർഡിൽ 50 ൽ അധികം ആക്ടീവ് കേസുകൾ വന്ന സാഹചര്യത്തിലാണ് നടപടി. ഡെ കളക്ടർ ഇ അനിതകുമാരിക്കാണ് ഇൻസിഡൻ്റ് കമാൻഡറുടെ ചുമതല. പോലീസ്, ഫയർഫോഴ്സ്, കെ എസ് ഇ ബി, ജല അതോറിറ്റി, ഫുഡ് സപ്ലൈ, റവന്യു, ട്രഷറി, തദ്ദേശ സ്ഥാപനങ്ങൾ എന്നീ ഓഫീസുകൾ മാത്രമേ തുറന്ന്പ്രവർത്തിക്കൂ.

റേഡുകൾ അടച്ചു, വീടുകളിൽ ആവശ്യമുള്ള സാധനങ്ങൾ RRT വളണ്ടിയർമാർ എത്തിക്കും. ഉപഭോക്താക്കൾ കടകളിൽ എത്തുന്നില്ല എന്നുറപ്പാക്കാൻ കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. വടകര ചോറോട് പ്രദേശത്ത് ഇന്നലെ മാത്രം 59 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here