ബീഹാർ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തിറക്കി

ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊവിഡ് മാനദണ്ഡവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തു ഇറക്കി. കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർക്കും തപാൽ വോട്ട് ചെയാം. നാമനിർദേശ പത്രിക ഓൺലൈൻ ആയി ലഭിക്കും. അഞ്ചു പേരെ മാത്രമേ പ്രചാരണത്തിന് അനുവദിക്കൂ.

പൊതു പ്രചാരണവേദികൾ നോഡൽ ഓഫീസർമാർ തീരുമാനിക്കും. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള നിർദേശങ്ങൾ കുറവെന്ന് കോൺഗ്രസ്‌ കുറ്റപ്പെടുത്തി. അനാവശ്യ തടസങ്ങളെന്ന് ബിഹാറിലെ മുഖ്യ പ്രതിപക്ഷമായ ആർ. ജെ. ഡി വിമർശിച്ചു.

കോവിഡ് വ്യാപിക്കുന്നതിനാൽ തിരഞ്ഞെടുപ്പുകൾ മാറ്റി വയ്ക്കണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവിശ്യം തള്ളിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ നിർദേശങ്ങൾ പുറത്തു ഇറക്കിയത്. ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ്, മധ്യപ്രാദേശിലേതടക്കം ഈ വർഷം പൂർത്തിയാക്കേണ്ട ഉപ തിരഞ്ഞെടുപ്പുകൾ എന്നിവയ്ക്ക് ബാധകമാക്കിയ മാർഗ്ഗനിര്ദേശ പ്രകാരം പോസ്റ്റൽ വോട്ടുകൾ അനുവദിക്കേണ്ടവരുടെ എണ്ണം കൂട്ടി.

80 വയസു കഴിഞ്ഞവർ, കോവിഡ് ബാധിതർ,കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ,ഭിന്ന ശേഷിക്കാർ എന്നിവർക്ക് തപാൽ വോട്ട് ചെയാം. വോട്ട് തേടി വീട് കയറി ഇറങ്ങുന്ന പ്രവർത്തകരും സൂക്ഷിക്കണം. മുഖാവരണം, കൈയുറ, സാനിറ്റൈസർ എന്നിവ നിർബന്ധം. 5 പേരെ മാത്രമേ പ്രചാരണത്തിന് അനുവദിക്കൂ.

കൃത്യമായ കോവിഡ് പ്രതിരോധരീതികൾ പാലിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കും. ഓൺലൈൻ മുഖേന നാമനിർദേശ പത്രിക, സത്യവാങ്മൂലം എന്നിവ പൂരിപ്പിക്കും. നാമനിർദേശ പത്രിക സമർപ്പണത്തിനു രണ്ട് പേർ മാത്രം. പൊതു തിരഞ്ഞെടുപ്പ് റാലികളെല്ലാം നോഡൽ ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിര്ദേശങ്ങൾക്ക് എതിരെ ബിഹാറിലെ മുഖ്യ പ്രതിപക്ഷമായ ആർ. ജെ. ഡിയും കോൺഗ്രസും രംഗത്ത് എത്തി. ജനങ്ങളുടെ ജീവിതത്തേക്കാൾ തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് ആർ. ജെ. ഡി കുറ്റപ്പെടുത്തി. അനാവശ്യ തടസങ്ങൾ സുഗമായ വോട്ടെടുപ്പിന് വിഘാതം.

സമ്പർക്കത്തിലൂടെ രോഗം പകരാൻ സാധ്യതയുള്ള ഇ. വി. എം ഇത്തവണ ഒഴിവാക്കണം എന്ന ആവിശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ തള്ളിയെന്നു കോൺഗ്രസ്‌ വിമർശിച്ചു. ഭരണകക്ഷികൾക്ക് കൂടുതൽ അവസരം നൽകിയാണ് മാർഗ നിർദേശം തയാറാക്കിയത് എന്നും കോൺഗ്രസ്‌ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News