അന്ന് കൈയിട്ട് വരാന്‍ കിട്ടാത്തത് കൊണ്ടാണോ പദ്ധതിയെ എതിര്‍ത്തത്; കെ സുരേന്ദ്രനോട് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റ വിഷയത്തില്‍ കെ. സുരേന്ദ്രനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

2018ല്‍ സംസ്ഥാന ബിജെപി നേതൃത്വവും മുരളീധരനും അദാനിക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ട് നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. അന്ന് കൈയിട്ട് വരാന്‍ കിട്ടാത്തതു കൊണ്ടാണോ പദ്ധതിയെ എതിര്‍ത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.

ഇപ്പോള്‍ അദാനിയുടെ ഏജന്റുമാരായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സബന്ധിച്ചിടത്തോളം 30,000ല്‍ പരം കോടി വരുന്ന നാടിന്റെ പൊതു സ്വത്ത് ഒരു റുപ്പക ചിലവാക്കാതെ മുതലാളിക്ക് കൊടുക്കുകയാണ്. ഈ നാടിനോട് സ്‌നേഹമുള്ള ആര്‍ക്കും അതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. കൊച്ചിന്‍ വീമാനത്താവളത്തെ പോലെ സൗകര്യം ഉണ്ടാക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here