ഹൈദരാബാദ്: 25 വയസുകാരിയായ ദളിത് യുവതിയെ രാഷ്ട്രീയക്കാരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ബിസിനസുകാരും വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും അടങ്ങിയ വന്‍സംഘം പീഡിപ്പിച്ചതായി പരാതി.
തെലങ്കാനയിലെ പാഞ്ചഗുട്ട സ്‌റ്റേഷനിലാണ് യുവതി കഴിഞ്ഞദിവസം പരാതി നല്‍കിയത്. പരാതിയില്‍ 42 പേജ് നീളുന്ന എഫ്.ഐ.ആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
2009ല്‍ യുവതിയുടെ വിവാഹം കഴിഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍ ബന്ധുക്കളടക്കമുള്ള 20 പേര്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തിനകം ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിഞ്ഞു. ശേഷം ഇവര്‍ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയും പഠനം തുടരുകയും ചെയ്തു.
എന്നാല്‍, വീണ്ടും പ്രതികളും സുഹൃത്തുക്കളും പീഡനം തുടരുകയും പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. നിരവധി തവണ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.
ഭയം കൊണ്ടും പ്രതികളില്‍ നിന്നുമുള്ള ഭീഷണി കൊണ്ടുമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പൊലീസ് പറയുന്നു. എസ്.സി/എസ്.ടിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി.

Get real time update about this post categories directly on your device, subscribe now.