തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ പണാധിപത്യം എന്ന ആരോപണം ശരിയെന്നു തെളിയിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വിജയത്തിനായി ബിജെപി ചെലവിട്ടത് 1264 കോടി രൂപ. സ്ഥാനാർഥികൾക്ക് നൽകിയത് 186 കോടി രൂപ. സർവേകൾ നടത്താനും, കോൾ സെന്ററുകൾ തയാറാക്കാനുമായി 212 കോടി ചിലവഴിച്ചതായും രേഖകൾ.
വോട്ടർമാരെ അനുകൂലമാക്കാൻ കോടികൾ ചിലവഴിച്ചുള്ള പ്രചാരണം രാജ്യത്ത് വർദ്ധിച്ചു വരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ നില നിൽപ്പിനായി 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചിലവഴിച്ചത് 1264 കോടി രൂപ.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം ബിജെപി ഗുജറാത്തിൽ മാത്രം 100 കോടി രൂപ ഇറക്കി. ഏറ്റവും കൂടുതൽ സീറ്റ് ഉള്ള ഉത്തർ പ്രാദേശിന് നൽകിയത് 35.5 കോടി.
ബാക്കി സംസ്ഥാന ഘടകം സ്വന്തം നിലയിൽ കണ്ടെത്തി. കേരള ഘടകത്തിന് 24.53 കോടിയും നൽകി. 1078 കോടി രൂപ പൊതു പ്രചരണങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. 186 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകി. 212 കോടി രൂപ കോൾ സെന്ററുകൾ, സർവേ എന്നിവയ്ക്ക് മാത്രമായി ഇറക്കി.
താര പ്രചാരകരെ ഹെലികോപ്റ്ററുകളിൽ കൊണ്ട് വരാനും മറ്റു യാത്രകൾക്കുമായി 175 കോടി ചിലവായതായും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ് മൂലത്തിൽ പറയുന്നു.
ഇത്രയേറെ തുക ചിലവാഴിച്ച ശേഷവും 3515 കോടി രൂപ ബിജെപി അക്കൗണ്ടുകളിൽ ബാക്കി വന്നു. 40 കോടി രൂപ കൈവശം ഉണ്ട്.

Get real time update about this post categories directly on your device, subscribe now.