പി എസ് സി ഹൈസ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടിക കാലാവധി നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ പി.എസ്.സി.യുടെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

പാലക്കാട് ജില്ലയില്‍ മലയാളം ഹിന്ദി ഹൈസ്‌കൂള്‍ അസിസ്റ്റന്റ് നിയമനത്തിനായുള്ള പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഹര്‍ജിയാണ് ജസ്റ്റിസ് എ.എം. ഷഫീക്ക്, പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തള്ളിത്.

പട്ടികയില്‍ ഇടം നേടിയ പാലക്കാട് സ്വദേശികളായ രമ്യയും മറ്റു രണ്ട് പേരുമാണ് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമിപിച്ചത്. കാലാവധി നീട്ടണമെന്ന ആവശ്യം നേരത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ നിയമന നിരോധനം ഏര്‍പ്പെടുത്തുകയോ മറ്റ് അടിയന്തിര സാഹചര്യങ്ങള്‍ മൂലം നിയമനം മുടങ്ങുകയോ ചെയ്യുമ്പോള്‍ മാത്രമാണ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ വ്യവസ്ഥയുള്ളതെന്ന് കോടതി വ്യക്തമാക്കി. അടിയന്തിര സാഹചര്യത്തില്‍ പട്ടികയുടെ കാലാവധി നീട്ടാന്‍ വ്യവസ്ഥ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ പി.എസ്.സിക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലന്ന മുന്‍ ഹൈക്കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

റാങ്ക് പട്ടികയുടെ കാലാവധി ഒരു വര്‍ഷമാണ്. പുതിയ പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കാലാവധി മൂന്ന് വര്‍ഷം വരെ നീട്ടാം. പിന്നീട് നീട്ടണമെങ്കില്‍ നിയമന നിരോധനമോ അടിയന്തിര സാഹചര്യമോ വേണം. കോ വിഡ് വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ സ്റ്റാഫ് ഫിക്‌സേഷന്‍ നടന്നിട്ടില്ലന്നും അതിനാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടല്ലന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ജൂലൈ മാസത്തില്‍ കാലാവധി പൂര്‍ത്തിയായ പട്ടികയുടെ കാലാവധി നീട്ടാന്‍ കോടതിക്ക് ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പി.എസ്.സിക് നിര്‍ദ്ദേശം നല്‍കാനാവില്ലന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News