ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട; മൂന്നുപേർ പിടിയിൽ; ആഡംബര വാഹനവും നോട്ടെണ്ണുന്ന മിഷ്യനും പിടിച്ചെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട. ആലംകോട് ജംഗ്ഷനിലെ  മാമ്പൂ എന്ന റെസ്റ്റാറന്‍റിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുമെന്ന് എക്സൈസ് അറിയിച്ചു.
കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. പിടിയിലായവരിൽനിന്ന് ആഡംബര വാഹനവും നോട്ടെണ്ണുന്ന മിഷ്യനും പിടിച്ചെടുത്തു.എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ആയിരുന്നു കഞ്ചാവ് പിടികൂടിയത്.

ഓണക്കച്ചവടം ലക്ഷ്യമിട്ട് ആന്ധ്രയിൽ നിന്നും കൊണ്ട് വന്ന ഒരു കോടിയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആലംകോട് ജംഗ്ഷൻ സമീപം ഉള്ള മാമ്പൂ എന്ന റെസ്റ്ററിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.കഞ്ചാവിനൊപ്പം ഹാഷിഷ് ഒായിലും ഉണ്ടായിരുന്നു.മൂന്ന് മാസമായി മാമ്പു എന്ന സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നില്ല.ഇവിടെ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് റസ്റ്റോറന്‍റ് വാതിൽ പൊളിച്ച് നടത്തിയ പരിശോധനയാിലാണ് ലഹരി വസ്ഥുക്കൾ കണ്ടെത്തിയത്.സംഭവുമായി ബന്ധപെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

കീ‍ഴാറ്റിങ്ങൾ സ്വദേസികളായ അർജുൻ,അജിൻ ആറ്റിങ്ങൽ സ്വദേശി ഗോകുൽ എന്നിവരാണ് അറസ്റ്റിലായത്.സ്താപനം നടത്തുന്നയാൾ ഒളിവിലാണ്. പിടികൂടിയവരിൽനിന്നും  ആഡംബര വാഹനങ്ങളും ലോറിയും നോട്ടെണ്ണുന്ന മിഷ്യനും എക്സൈസ് പിടിച്ചെടുത്തു.
സവാള കച്ചവടത്തിന്‍റെ മറവിൽ ഓൺലൈൻ വഴി ആയിരുന്നു വിപണനമെന്ന്.എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആറ്റിങ്ങൽ, വർക്കല എക്സൈസ് റയിഞ്ച് സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നൽകിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here