കേന്ദ്ര ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരളത്തിന്റെ പടയൊരുക്കം; സിപിഐ എം സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സത്യാഗ്രഹസമരം ഇന്ന്. കോവിഡ് മാനദ്ണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് 4 മുതല്‍ 4.30വരെയാണ് പരപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ ഇരുപത്തി അഞ്ച് ലക്ഷത്തിലധികം പേര്‍ സത്യാഗ്രഗത്തില്‍ അണിനിരക്കും.

കേന്ദ്രസര്‍ക്കാരിനെതിരെ 16 ആവശ്യങ്ങളാണ് സിപിഐ എം ഉന്നയിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീടുകളിലും പാര്‍ടി ഓഫീസുകളിലും വര്‍ഗ ബഹുജന സംഘടനാ ഓഫീസുകളിലും വൈകിട്ട് 4 മുതല്‍ 4.30 വരെയാണ് സത്യഗ്രഹം. കൊവിഡ് മാനദ്ണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന സമരത്തില്‍ നാല്‌പേരില്‍ കൂടാന്‍ പാടില്ല.

സംസ്ഥാനമൊട്ടാകെ ഇരുപത്തി അഞ്ച് ലക്ഷത്തിലധികം പേര്‍ അണിനിരക്കും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയതിനെതിരെയുള്ള താക്കീതായിരിക്കും പ്രധാനമായും തലസ്ഥാനജില്ലയില്‍ സത്യാഗ്രഹം.

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വസതിയിലും. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമ ചന്ദ്രന്‍ പിള്ളയും കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്ററും എ കെ ജി സെന്ററിലും സമരത്തിന്റെ ഭാഗമായി പങ്കെടുക്കും#protectdemocracy #protectsecularism എന്നീ ഹാഷ്ടാഗുകളിലൂടെയാണ് സത്യഗ്രഹത്തിന്റെ ചിത്രങ്ങളും ബന്ധപ്പെട്ട എഴുത്തുകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുക. പ്രതിഷേധത്തോടനുബന്ധിച്ചുള്ള പ്രൊഫൈല്‍ പിക്ചര്‍ കാമ്പയ്നും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News