കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നത് ഒരു സംഘം വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ

കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് ഒരു സംഘം വനിതാ ജെ.എച്ച്.ഐമാർ. മൃതദേഹം സംസ്കരിക്കാനെത്തുന്നവരെ തടയുന്ന കാലത്താണ്‌ ഈ മാതൃകാപരമായ പ്രവർത്തനം. തിരുവനന്തപുരം നഗരസഭയ്ക്ക് അഭിമാനമാകുകയാണ് ഈ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ.

കൊവിഡ് ബാധിച്ച് മരിച്ചാൽ ആ മൃതദേഹം ഏറ്റുവാങ്ങുന്ന അവരുടെ അടുത്ത ബന്ധുക്കൾ. അതാണ് ഇന്ന് ഇൗ വനിതാ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർമാർ.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങി മതാചാരപ്രകാരം കർമ്മങ്ങൾ ചെയ്ത് സംസ്കരിക്കുന്നത് വരെ ഇവർ ഒപ്പമുണ്ടാകും. മൃതദേഹം സംസ്കരിക്കാനെത്തുന്നവരെ തടയുന്ന കാലത്താണ്‌ ഈ മാതൃകാപരമായ പ്രവർത്തനം.

തിരുവനന്തപുരം നഗരസഭയിൽ ജെ.എച്ച്.ഐ ഷൈനി പ്രസാദാണ് ആദ്യം ഇതിനായി മുന്നിട്ടിറങ്ങിയത്. ഇത് മറ്റുള്ള വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പ്രചോദനമായി… അർച്ചന ,സുനിത ,സന്ധ്യ, മഞ്ജ, വിഷ്ണ റാണി, ജിഷ എന്നിവർ ഈ ദൗത്യം തുടർന്ന് ഏറ്റെടുത്തു.

കൊവിഡ് കാരണം മരണപ്പെട്ടവർക്ക് ആരോരും ഇല്ലാതായപ്പോൾ ഞങ്ങൾ എല്ലാമായി മാറുന്ന നിമിഷങ്ങൾ…ഇത് ഞങ്ങളുടെ കടമയാണ്. അത്രമാത്രമാണ് ഇവർക്ക് പറയാനുള്ളത്.

ഇവർക്ക് മാതൃക ആരാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമെ ഉള്ളൂ. നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ഐ പി ബിനു. തിരുവനന്തപുരത്ത് തന്നെ കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനങ്ങളുമായി ഐ.പി നേരത്തെ സജ്ജീവമാണ്.

കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ വീടിനും കുടുംബത്തിനും നേരയുള്ള അനീതി, മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാനെത്തുമ്പോള്‍ ഉണ്ടാകുന്ന അനാവശ്യ പ്രചാരണങ്ങള്‍ ഇതിനെല്ലാം ഇടയിലാണ് മാതൃകാപരമായ പ്രവർത്തനത്തിലൂടെ ഈ മാലാഖമാർ ഹൃദയത്തിൽ പ്രത്യേക ഇടം നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News