
നേതൃത്വത്തിനെതിരെ കോൺഗ്രസില്‍ കലാപം ശക്തമാകുന്നു. കോൺഗ്രസ് നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചു.
ഗുലാം നബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ തുടങ്ങിയ മുതിർന്ന നേതാക്കളാണ് കത്ത് എഴുതിയത്. . നാളെ കോൺഗ്രസ് പ്രവർത്തക സമിതി ചേരും.
പാർലമെന്‍റി ബോർഡ് രൂപീകരിക്കണം എന്നാവശ്യവും നേതാക്കൾ കത്തിൽ ഉന്നയിക്കുന്നുണ്ട്. ശശി തരൂർ പിജെ കുര്യൻ എന്നിവരും കത്ത് നല്‍കിയെന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here