പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി മില്‍മ

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി, മില്‍മ മലബാര്‍ മേഖല യൂണിയൻ. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മിക്‌സ് എന്നീ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണത്തിനുമുമ്പ് വിപണിയില്‍ ഇറക്കാനാണ് തീരുമാനം. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ തയാറാക്കിയത്.

ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് രോഗപ്രതിരോധ ശേഷിയുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ചേരുവകള്‍ തയാറാക്കിയത്.

മഞ്ഞള്‍.ഇഞ്ചി, കറുവപ്പട്ട, തിപ്പലി എന്നിവയിലെ ബയോ ആക്ടീവുകള്‍ നൂതന പ്രക്രിയകളിലൂടെ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് ശുദ്ധമായ പാല് ചേര്‍ത്ത് തയാറാക്കിയാതാണ് മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്.

മില്‍മയില്‍ ദിനംപ്രതി അധികമായി വരുന്ന പാല്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഓണത്തിന് രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതെന്ന് മലബാർ മേഖലയൂണിയൻ ചെയർമാൻ കെ എസ് മണി പറഞ്ഞു.

മില്‍മ ഗോള്‍ഡന്‍ മില്‍ക്കിന്റെ ഇന്‍സ്റ്റന്റ് പൊടി രൂപത്തിലുള്ളതാണ് മില്‍മ ഗോള്‍ഡന്‍ മിക്‌സ്. ഒരു ഗ്ലാസ് പാലിലോ ജ്യുസിലോ ചുടുവെള്ളത്തിലോ മിക്‌സ് ചെയ്ത്, എല്ലാ പ്രായക്കാര്‍ക്കും കഴിക്കാവുന്നതാണിത്.

പുതിയ ഇല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റ ധാരണാപത്രം ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ: സന്തോഷ് ജെ. ഈപ്പന്‍ മില്‍മ മലബാര്‍ മേഖലാ യുണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി, എം ഡി കെ.എം വിജയകുമാരന്‍ എന്നിവര്‍ക്ക് കോഴിക്കോട് നടന്ന ചടങ്ങില്‍ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News