
ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതശരീരം റീ പോസ്റ്റ്മോർട്ടം ചെയ്തേക്കുമെന്ന് സൂചന.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സിബിഐ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. മത്തായിയുടെ ഭാര്യ ഷീബയെ തിരുവനന്തപുരം ഓഫീസിലേക്ക് വിളിച്ചു ഉദ്യോഗസ്ഥർ വിവരങ്ങൾ തേടി.
ഈ സാഹചര്യത്തിൽ, മൃതശരീരം സംസ്കരിക്കുന്നത് വൈകും.
കേസ് ഡയറി വാങ്ങുന്നതിനായി സിബിഐ വൈകാതെ പോലീസിനെ സമീപിക്കും. കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിൽ മത്തായി മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here