കൊവിഡ് ലോകമാസകലം വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യസംഘടന.
12 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ഡബ്ല്യൂഎച്ച്‌ഒ പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ലോകാരോഗ്യസംഘടനയും യുനിസെഫും ചേര്‍ന്നാണ് കുട്ടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
കുട്ടികളും മുതിര്‍ന്നവരെ പോലെ രോഗവാഹകരാകാനുള്ള സാധ്യത കൂടുതലാണെന്നതാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം.
അതേസമയം ആറിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സാഹചര്യം മനസിലാക്കി മാസ്ക് ഉപയോഗിച്ചാല്‍ മാതിയാകുമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നത്. രോഗവ്യാപനമുള്ള സ്ഥലങ്ങള്‍, മാസ്ക് ഉപയോഗിക്കാനുള്ള പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേല്‍നോട്ടവും എന്നിവ പരിഗണിക്കണം.
അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ലെന്നുമ കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നല്‍കേണ്ടതെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. സാധാരണ സാഹചര്യങ്ങളില്‍ അഞ്ച് വയസ്സിനു താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്നാണ് സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

Get real time update about this post categories directly on your device, subscribe now.