വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ്; കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയ്ക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍

കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലക്കെതിരെ കുരുക്ക് മുറുകുന്നു. ബി എഡ് കോളേജിനായി സർവ്വകലാശാലയെ പറ്റിച്ച് വ്യാജ രേഖ ചമച്ച കേസിൽ ചാമക്കാലക്കെതിരെ വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തേക്കും.

അച്ഛന്‍റെ കാലഘട്ടത്തിൽ നടന്ന ഇടപാടാണെന്ന് ചാമക്കാല വിജിലൻസിനോട് കുറ്റസമ്മതം നടത്തി.
തട്ടിപ്പിന് കൂട്ട് നിന്ന സർവ്വകലാശാല ഉദ്യോഗസ്ഥരേയും വില്ലേജ് ഒാഫീസറേയും ചൊദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

കോൺഗ്രസ്‌ നേതാവ്‌ ജ്യോതികുമാർ ചാമക്കാല കൊല്ലം അർക്കന്നൂരിൽ ചാമക്കാല ട്രസ്‌റ്റ്‌ ആരംഭിച്ച സ്വാശ്രയ ബിഎഡ്‌ കോളേജിന് യൂണിവേഴ്‌സിറ്റിയുടെ എൻ സി ടി ഇ അഫിലിയേഷന് വേണ്ടിയാണ് വ്യാജരേഖ ചമച്ചത്‌.

യൂണിവേഴ്‌സിറ്റി നിയമപ്രകാരം ബിഎഡ്‌ കോളേജ്‌ തുടങ്ങാൻ കുറഞ്ഞത്‌ നാല്‌ ഏക്കർ ഭൂമി വേണം.എന്നാൽ ചാമക്കാല ട്രസ്റ്റിന്റെ പേരിലുള്ളത് 1.29 ഏക്കർ ഭൂമി മാത്രമാണ്‌. മറ്റൊരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ട്രസ്‌റ്റിന്റേതാണെന്ന്‌ കാട്ടിയാണ്‌ വ്യാജരേഖ ചമച്ചത്‌.വ്യാജരേഖ ചമച്ചതിന്‍റെ തെളിവുകൾ വിജിലൻസ്‌ കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിന്‌ കൂട്ടുനിന്ന മുൻ വില്ലേജ്‌ ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാനാണ്‌ വിജിലൻസിന്‍റെ തീരുമാനം. വിജിലൻസ്‌ എസ്‌പി കെ ഇ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. എന്നാൽ തന്‍റെ അച്ഛന്‍റെ കാലഘട്ടത്തിൽ നടന്ന ഇടപാടാണെന്ന് ചാമക്കാല വിജിലൻസിനോട് കുറ്റസമ്മതം നടത്തിയിരിക്കയാണ്.

ചാമക്കാല നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്‌. പൊതുപ്രവർത്തകനായ അഡ്വ. എസ്‌ പി ദീപക്കിന്‍റെ പരാതിയിൽ. ബി എഡ്‌ കോളേജിന്‌ അഫിലിയേഷൻ ലഭിച്ചതോടെ ചാമക്കാല കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റിലും കടന്നുകൂടുകയായിരുന്നു ഗുരുതരമായ തട്ടിപ്പ്‌ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന്‌, ചാമക്കാലതന്നെ അംഗമായ സിൻഡിക്കറ്റ്‌ ബിഎഡ്‌ കോളേജിന്‍റെ അഫിലിയേഷൻ റദ്ദാക്കി.

സിൻഡിക്കറ്റിലെ കോൺഗ്രസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ്, സിപിഐ എം അടക്കമുള്ള 14 അംഗങ്ങളും നടപടി ശരിവച്ചിരുന്നു. സർക്കാരിനെതിരെ ഇല്ലാ കഥകൾ മെനഞ്ഞ്‌ ചാനർ ചർച്ചകളിൽ രോഷം കൊള്ളുന്ന വക്താവിന്‍റെ തനിനിറമാണ്‌ ഭൂമി തട്ടിപ്പിലൂടെ പുറത്തുവരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News