രഞ്ജന്‍ ഖൊഖോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ?; അസമില്‍ സാധ്യതാ പട്ടികയില്‍ മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസും

2021 ല്‍ സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഖൊഖോയ് അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധ്യത. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ രഞ്ജന്‍ ഖൊഖോയ് സ്ഥാനം പിടിച്ചതായി മുതിര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രി കൂടിയായ തരുണ്‍ ഖൊഖോയ് പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച് നാലുമാസത്തിനിടയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. മാര്‍ച്ച് 19 നാണ് അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിഞ്ജ ചെയ്തത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഖൊഖോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന വിവരം വിശ്വാസ യോഗ്യമായ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നു. എനിക്കതില്‍ അതിശയോക്തിയില്ല.

അയോധ്യ രാമക്ഷേത്ര വിധിപ്രഖ്യാപനത്തിലൂടെ ബിജെപി കേന്ദ്രങ്ങള്‍ക്ക് പ്രിയപ്പെട്ടവനായി മാറിയ മുന്‍ ചീഫ് ജസ്റ്റിസ് രാജ്യസഭയിലേക്കുള്ള ബിജെപിയുടെ ഓഫര്‍ സ്വീകരിച്ചതിലൂടെ രാഷ്ട്രീയത്തിലേക്ക് നേരത്തെ തന്നെ രംഗപ്രവേശനം നടത്തിക്കഴിഞ്ഞതാണെന്നും തരുണ്‍ ഖൊഖോയ് അഭിപ്രായപ്പെട്ടു.

അസമിലെ ബിജെപി വക്താവ് ധവാന്‍ ദ്രുവജ്യോതി മൊറാല്‍ വിഷയത്തില്‍ പ്രതികരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News