കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ തിരുത്തണം; സത്യഗ്രഹസമരം കണ്ട് കേന്ദ്രം കണ്ണ് തുറക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: സത്യഗ്രഹസമരം കണ്ട് കേന്ദ്രം കണ്ണ് തുറക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സാധാരണക്കാര്‍ക്ക് അനുകൂലമായ ഒരു നിലപാടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. പരിസ്ഥിതി പോലും കൊള്ളയടിക്കുന്ന വിജ്ഞാപനമാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യം തന്നെ വില്‍ക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മരതംകുഴിയിലെ വീട്ടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്തോട് ഒപ്പമാണ് സത്യഗ്രത്തില്‍ പങ്കാളിയായത്. രാഷ്ട്രീയത്തിന് അതീതമായി പ്രക്ഷോഭത്തിന്റെ മുദ്രവാക്യത്തിന് സ്വീകര്യത ലഭിച്ചതാണ് സമരത്തിന്റെ വിജയത്തിന് കാരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News