വീട്ടില്‍ സൂക്ഷിച്ച 825 കിലോ ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

വീട്ടില്‍ സൂക്ഷിച്ച 825 കിലോ ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ അമ്മിനിക്കാട് അത്തിക്കല്‍ സ്വദേശികളായ ചോലമുഖത്ത് അബു (57), ആലിക്കപ്പറ്റ ഹംസ (71) എന്നിവരെയാണ് കാളികാവ് ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അബുവിന്റെ വീട്ടില്‍നിന്ന് 24 ചാക്കും ഹംസയുടെ വീട്ടില്‍നിന്ന് ആറ് ചാക്കും ചന്ദനമാണ് പിടിച്ചത്. വീട്ടില്‍ പ്രത്യേകം നിര്‍മിച്ച മുറികളില്‍ ചീളുകളാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്.

വനത്തില്‍നിന്നും ആദിവാസികളില്‍നിന്നും ഔഷധ സസ്യങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നവരാണ് പിടിയിലായത്. മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് പലരില്‍നിന്നുമായാണ് ഇവര്‍ ചന്ദനം ശേഖരിച്ചത്.

രണ്ടുപേരെയും മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി. ഡെപ്യൂട്ടി റെയ്ഞ്ചര്‍ സി വി ശശികുമാര്‍, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍മാരായ ഇ യു സുരേഷ്‌കുമാര്‍, ലാല്‍ വി നാഥ്, സി വിജയന്‍, ബീറ്റ് ഓഫീസര്‍മാരായ കെ സതീഷ് കുമാര്‍, അമൃത ലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News