കൊവിഡിനോട് പൊരുതി സാധാരണ ജീവിതത്തിലേക്ക്; സിപിഐഎം സത്യഗ്രഹസമരത്തില്‍ പങ്കെടുത്ത് 105കാരിയും

കൊല്ലം: കൊവിഡ് ബാധിച്ച് വൈറസിനോടു പടപൊരുതി സാധാരണ ജീവതത്തിലേക്ക് മടങ്ങിയ 105 കാരിയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ദേശീയ സമരത്തില്‍ അണിചേര്‍ന്നു.കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് ചെങ്കൊടിയേന്തി പുതു സമര ചരിത്രത്തിന്റെ ഭാഗമായത്.

അഞ്ചല്‍ തഴമേല്‍ സ്വദേശിനി അസ്മാബീവിക്ക് 105ാം വയസില്‍ വൈയറസിനെ നേരിടാമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ നേരിടാനാണൊ പേടി. വിറക്കാത്ത കൈകളാല്‍ ചെങ്കൊടി പിടിച്ച് അസ്മാബീവി കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മിന്റെ സമരത്തില്‍ പങ്കാളി ആയതോടെ സമര ചരിത്രത്തില്‍ കൈകുഞ്ഞ് മുതല്‍ 105 വയസുള്ളവര്‍ വരെ പങ്കെടുത്തത് ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു. ശാരീരിക അവശത മറന്നാണ് അസ്മാ ബീവി അരമണിക്കൂര്‍ പോരാളിയായത്.

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.ജയമോഹന്‍ അസ്മാബീവിയെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ബന്ധുവില്‍ നിന്ന് കൊവിഡ് പകര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 10 ദിവസത്തെ പ്രത്യേക പരിചരണത്തോടെ ചികിത്സ നേടി അസ്മ രോഗമുക്തയായി വീട്ടില്‍ വന്നപ്പോള്‍ ബന്ധുക്കള്‍ അപ്പോഴും ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News