ഒ കെ വാസു മാസ്റ്റര്‍ക്ക് നേരെ ആര്‍എസ്എസ് അക്രമം

മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഒ കെ വാസു മാസ്റ്റര്‍ക്ക് നേരെ ആര്‍ എസ് എസ് അക്രമം. കണ്ണൂര്‍ പൊയിലൂരില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. വാസു മാസ്റ്റര്‍ സഞ്ചരിച്ച വാഹനം തടഞ്ഞാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

ആര്‍എസ്എസിന്റെ ആസുത്രിതമായ ആക്രമമാണിതെന്നും നാട്ടില്‍ സമാധാനം പുലര്‍ത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here