കേരള നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന് ചേരും; രാജ്യസഭ തിരഞ്ഞെടുപ്പും ഇന്ന്

കേരള നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന് ചേരും. ധനബിൽ പാസാക്കാനാണ്‌ സമ്മേളനം‌. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക്‌ കൈമാറിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കാൻ സഭ പ്രമേയം പാസാക്കും. സർക്കാരിനെതിരെ പ്രതിപക്ഷം നോട്ടീസ്‌ നൽകിയ അവിശ്വാസപ്രമേയവും സഭ ചർച്ചയ്‌ക്കെടുക്കും.രാജ്യസഭ തിരഞ്ഞെടുപ്പും ഇന്ന് നടക്കും.

രാവിലെ 9ന് അനുശോചന പ്രമേയത്തോടെയാണ് കേരള നിയമസഭയുടെ 20ാം സമ്മേളനം ആരംഭിക്കുക. രാജ്യസഭാ തിരഞ്ഞെടുപ്പ് , അവിശ്വാസ പ്രമേയം എന്നീവയാണ് മറ്റ് പ്രധാന ഇനങ്ങള്‍. എംവി ശ്രേയസ്കുമാറാണ് എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. ലാല്‍ വര്‍ഗ്ഗീസ് കല്‍പ്പകവാടി ആണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. അയോഗ്യത കല്‍പ്പിക്കപ്പെട്ടതിനാല്‍ മുസ്ലീംലീഗിലെ കെ എം ഷാജി, ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖ് എന്നീവര്‍ക്ക് വോട്ട് ചെയ്യാനാവില്ല.

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നീവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുമോ എന്നത് വലിയ രാഷ്ടീയ ചോദ്യമാണ് . അസുഖബാധിതനായതിനാല്‍ കേരളാ കോണ്‍ഗ്രസ് ബിജെപി അംഗമായ ഒാ.രാജഗോപാല്‍, പിസി ജോര്‍ജ്ജ് എന്നീവര്‍ എന്ത് നിലപാട് എടുക്കും എന്നത് കൗതുകരമാണ്.

ആകെയുളള 140 അംഗങ്ങളില്‍ അയോഗ്യരും, മരണപ്പെട്ടവരും അസുഖബാധിതനായ സിഎഫ് തോമസിനെയും ഒ‍ഴിച്ച് നിര്‍ത്തിയാല്‍ 135 പേര്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും. 91 അംഗങ്ങളില്‍ ഉളള എല്‍ഡിഎഫ് രാജ്യസഭയില്‍ വിജയിക്കുമെന്നത് ഉറപ്പാണ്.ഇതൊടൊപ്പം ധനകാര്യബില്ലിന്‍റെ അവതരിപ്പിച്ച് പാസാക്കും.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക്‌ കൈമാറിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കാൻ ആ‍വശ്യപ്പെട്ട് സഭ പ്രമേയം പാസാക്കും.ഇക്കാര്യത്തിൽ ചർച്ചയുണ്ടാകില്ല. അതിനു ശേഷമാകും വി.ഡി.സതീശൻ നോട്ടിസ് നൽകിയ സർക്കാരിനെതിരായ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക.

അഞ്ച് മണിക്കൂറാണ് ചർച്ച. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം സഭയുടെ ചരിത്രത്തിൽ ഇതുവരെ അവതരിപ്പിക്കപ്പെട്ട 15 അവിശ്വാസ പ്രമേയങ്ങളിൽ വിജയിച്ചത് ഒന്നു മാത്രമാണ്.

അതേസമയം, സ്‌പീക്കർക്കെതിരായ അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്‌ക്കെടുക്കില്ല. പൂർണമായും കൊവിഡ്‌ പ്രോട്ടോകോൾ പാലിച്ച് ആവും സഭ ചേരുക. ഇതിനായി സഭയിൽ എല്ലാ അംഗങ്ങൾക്കും പ്രത്യേക ഇരിപ്പിടം സജ്ജമാക്കി.

അംഗങ്ങൾക്ക് ആന്‍റിജൻ പരിശോധന സഭാ മന്ദിരത്തിലും എംഎൽഎ ക്വാർട്ടേഴ്‌സിലുമായി നടത്തും. സന്ദർശക ഗ്യാലറികളിൽ ആരെയും പ്രവേശിപ്പിക്കില്ല. സഭയിൽ വോട്ടെടുപ്പ്‌ ഇലക്‌ട്രോണിക്‌ യന്ത്രങ്ങൾക്കുപകരം കൈകൾ ഉയർത്തിയോ എഴുന്നേറ്റ്‌ നിന്നോ ആകും വോട്ടെടുപ്പ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News